International
ടെഹ്റാൻ: ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്കെതിരേ ആക്രമണം തുടരുമെന്ന് ഇറാന് ജുഡീഷ്യറി മേധാവിയും ഇടക്കാല നേതൃകൗൺസിൽ അംഗവുമായ ഗുലാം ഹുസൈൻ മൊഹ്സെനി ഇജേയ്.
ഇറാന്റെ സായുധ സേനയിൽനിന്നുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, ഈ മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂമിശാസ്ത്രം ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണെന്നാണെന്ന് ഇജേയ് പറഞ്ഞു. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും ഇജേയ് കൂട്ടിച്ചേർത്തു.
അതേസമയം ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകാത്ത പക്ഷം ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇജേയിയുടെ പ്രസ്താവന.
International
ടെഹ്റാൻ: ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി ഇജേയ്. ഇറാന്റെ സായുധ സേനയിൽനിന്നുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, ഈ മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂമിശാസ്ത്രം ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണെന്നാണെന്ന് ഇജേയ് പറഞ്ഞു.
ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും ഇജേയ് കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകാത്തപക്ഷം ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇജേയിയുടെ പ്രസ്താവന.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമെന്ന് ഇറാൻ. മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ പ്രസ്താവനയിൽ അറിയിച്ചു.
ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽചാലായ ഹോർമുസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാൻ നയം വ്യക്തമാക്കിയത്.
യുദ്ധം ആരംഭിച്ചതിനു ശേഷം ഈ പാതയിലൂടെയുള്ള എല്ലാ എല്ലാ വാണിജ്യ ഗതാഗതവും നിലച്ചിരിക്കുകയാണ്. യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് അന്താരാഷ്ട്ര നിയമത്തിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് റവലൂഷണറി ഗാർഡ് അറിയിച്ചു.
ഹോർമുസിൽ കാണപ്പെടുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും അവരുടെ സഖ്യകക്ഷികളുടെയും കപ്പലുകളെ തീർച്ചയായും ആക്രമിക്കുമെന്ന് റവലൂഷണറി ഗാർഡ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. നേരത്തേ ചൈനീസ് കപ്പലുകൾക്കു മാത്രമേ കടലിടുക്ക് ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന് ഇറാൻ പറഞ്ഞിരുന്നു.
യുദ്ധം ആരംഭിച്ചതു മുതൽ ഹോർമുസ് ഇറാൻ അടച്ചിരിക്കുകയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യഗതാഗതം ഇതിനുമുമ്പ് ഒരിക്കലും തടസപ്പെട്ടിരുന്നില്ല. ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് പോലും ഇതുവഴി വാണിജ്യ ഗതാഗതം തുടർന്നിരുന്നു.